Skip to content

വാശാനിംബാദി കഷായം

വാശാനിംബാമൃതായഷ്ടീഗായത്രീകണഗോസ്തനൈഃ
സവാളകൈഃ ശൃതം തോയം കാമിലാനാശനം പരം
(സർവരോഗചികിത്സാരത്നം - കാമില)

ആടലോടകവേര്, വേപ്പിൻ തൊലി, ചിറ്റമൃത്, ഇരട്ടിമധുരം, കരിങ്ങാലിക്കാതൽ, തിപ്പലി, മുന്തിരങ്ങ, ഇരുവേലി ഇവ എട്ടും 6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് കാമിലയ്ക്ക് വളരെ ഫലപ്രദമായ ഒന്നാണ്.