ഏലാത്വഗാദി ചൂർണം
ഏലാദി ചൂർണം/ ഏലാത്വഗാദി ചൂർണം
Section titled “ഏലാദി ചൂർണം/ ഏലാത്വഗാദി ചൂർണം”ഏലാത്വങ്നാഗകുസുമതീക്ഷ്‌ണകൃഷ്‌ണാമഹൗഷധം
ഭാഗവൃദ്ധം ക്രമാച്ചൂർണം നിഹന്തി സമശർക്കരം
പ്രസേകാരുചിഹൃത്പാർശ്വകാസശ്വാസഗളാമയാൻ
(അഷ്ടാംഗഹൃദയം - രാജയക്ഷ്‌മാദി ചികിത്സിതം)
ഏലത്തരി 12 ഗ്രാം, ഇലവംഗത്തൊലി 24 ഗ്രാം, നാഗപ്പൂവ് 36 ഗ്രാം, കുരുമുളക് 48 ഗ്രാം, തിപ്പലി 60 ഗ്രാം, ചുക്ക് 72 ഗ്രാം, പഞ്ചസാര 252 ഗ്രാം ഇവ ഒരുമിച്ചു പൊടിച്ചു ചേർത്ത് ചൂർണമാക്കി യുക്തമായ മാത്രയിൽ കഴിക്കുന്നത് പ്രസേകം, അരുചി, ഹൃദ്വികാരം, പാർശ്വവികാരം, കാസം, ശ്വാസം, കണ്ഠരോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ഒന്നാണിത്.