Skip to content

ഏലാദി ചൂർണം

ഏലാശ്മഭേദകശിലാജതുപിപ്പലീനാം ചൂർണാനി തണ്ഡുലജലൈർലുളിതാനി പീത്വാ
യദ്വാ ഗുഡേന സഹിതാന്യവലിഹ്യ ധീമാനാസന്നമൃത്യുരപി ജീവതി മൂത്രകൃച്ഛ്രീ
(യോഗരത്നാകരം - മൂത്രകൃച്ഛ്രചികിത്സ)

ഏലത്തരി, കല്ലൂർവഞ്ചി വേര്, കന്മദം, തിപ്പലി ഇവ നാലും 48 ഗ്രാം വീതം അരിക്കാടിയിൽ കലക്കി സേവിക്കുകയോ അല്ലെങ്കിൽ ശർക്കര ചേർത്തു കഴിക്കുകയോ ചെയ്‌താൽ മരിക്കാൻ പോകുന്ന മൂത്രകൃച്ഛ്ര രോഗികൾകൂടി ജീവിച്ചുപോരും. ഇതേ മരുന്നുകൾ തന്നെ ചേരുന്നതായ മറ്റൊരു ഏലാദി ചൂർണം ഭൈഷജ്യരത്നാവലിയിലെ പ്രമേഹചികിത്സിതത്തിൽ കാണുന്നുണ്ട്.

Elatwagadi choornam