Skip to content

രക്തചന്ദനാദി കഷായം

രക്തചന്ദനധനാമൃതവല്ലീനിംബപദ്മകഭവം ക്വഥിതം സ്യാത്
ആശു പിത്തകഫജ്ജ്വരതൃഷ്ണാദാഹവാതഹരമഗ്നികരം ച
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)

രക്തചന്ദനം, കൊത്തമ്പാലയരി, ചിറ്റമൃത്, വേപ്പിൻതൊലി, പതിമുകം ഇവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് പിത്തകഫജ്വരം, തണ്ണീർദാഹം, ചുട്ടുനീറ്റൽ, വായുക്ഷോഭം എന്നി വയെ ശമിപ്പിക്കുന്നതോടൊപ്പം അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും.