കടുരോഹിണീചൂർണം
സശർകരാമലക്ഷമാത്രാം കടുകാമുഷ്‌ണവാരിണാ
പീത്വാ ജ്വരം ജയേജ്ജന്തു കഫപിത്തസമുദ്ഭവം
(ഭൈഷജ്യരത്നാവലീ - ജ്വരചികിത്സ)
കല്ക്കണ്ടം, കടുകുരോഹിണി ഇവ രണ്ടും 12 ഗ്രാം വീതം നല്ലപോലെ പൊടിച്ചു കൂട്ടിച്ചേർത്ത് ചൂടുവെള്ളത്തിൽ ചേർത്തു സേവിക്കുന്നതായാൽ കഫപിത്തങ്ങളാലുണ്ടായ ജ്വരം ശമിക്കും.