Skip to content

മഹൗഷധാദി കഷായം

മഹൗഷധഗ്രന്ഥികവില്വമൂലൈഃ ശൃതം ജലം സൈന്ധവരേണുമിശ്രം
പ്രണാശയത്യാശു നിഷേവ്യമാണാമാനാഹഗുന്മാരുചിവഹ്നിമാന്ദ്യാൻ
(സർവരോഗചികിത്സാരത്നം- അരോചകചികിത്സ)

ചുക്ക്, കാട്ടുതിപ്പലിവേര്, കൂവളവേര് ഇവ മൂന്നും 16 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും ഇന്തുപ്പ് മേമ്പൊടി ചേർത്തു സേവിക്കുന്നത് ആനാഹം, ഗുന്മം, അരുചി, അഗ്നിമാന്ദ്യം എന്നിവ വളരെ പെട്ടെന്ന് ശമിപ്പിക്കും.