Skip to content

ശ്രീഖണ്ഡാദി കഷായം

ശ്രീഖണ്ഡമമൃതാ മുസ്താ നാഗരഞ്ച ദുരാലഭാ
ക്വാഥോ വാതജ്വരം ഹന്യാത് ഗരുഡഃ പന്നഗാനിവ
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)

ചന്ദനം, ചിറ്റമൃത്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, കൊടുത്തൂവവേര് ഇവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് ഗരുഡൻ പാമ്പുകളെ എന്നപോലെ വാതജ്വരത്ത ശമിപ്പിക്കും.