Skip to content

കല്യാണക ചൂർണം

പഞ്ചകോലം സമരിചം ത്രിഫലാ വിഡസൈന്ധവം
കൃഷ്ണാവിഡങ്ഗപൂതീകയവാനീധാന്യജീരകം
പീതമുഷ്ണാംബുനാ ചൂർണം വാതശ്ലേഷ്മാമയാപഹം
അപസ്മാരേ തഥോന്മാദേ/പ്യർശസാം ഗ്രഹണീഗദേ
ഏതത്കല്യാണകം ചൂർണം നഷ്ടമഗ്നേശ്ച ദീപനം
(ഭൈഷജ്യരത്നാവലീ - അപസ്മാര ചികിത്സ)

തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻ വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കുരുമുളക്, ത്രിഫലത്തോട്, വിളയുപ്പ്, ഇന്തുപ്പ്, തിപ്പലി, വിഴാലരി, ഉങ്ങിൻതൊലി, ഓമം, കൊത്തമ്പാലയരി, ജീരകം ഇവ പതിനഞ്ചും 48 ഗ്രാം വീതം നല്ലപോലെ പൊടിച്ചു കൂട്ടിച്ചേർത്ത് യുക്തമായ മാത്രയിൽ ചൂടുവെള്ളത്തിൽ കലക്കി സേവിക്കുന്നതായാൽ വാതികവും കഫജവുമായ രോഗങ്ങൾ, അപസ്‌മാരം, ഉന്മാദം, അർശസ്, ഗ്രഹണീ രോഗം എന്നിവയെ ശമിപ്പിക്കും. പാചകാഗ്നിയെ ഉദ്ദീപിപ്പിക്കും.