കുടജാദി ചൂർണം
കുടജഫലത്രയവില്വചിത്രകൗഷധപ്രതിവിഷാ വചാ ചവികാ
ധന്വയവാഷഃ കൃഷ്ണാ ദാരുഹരിദ്രാ ഗണോ/യമർശോഘ്നഃ
(സർവരോഗചികിത്സാരത്നം - അർശശ്ചികിത്സ)
കുടകപ്പാലയരി, ത്രിഫലത്തോട്, കൂവളവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, അതിവിടയം, വയമ്പ്, കാട്ടുതിപ്പലിവേര്, ചെങ്കൊടുത്തൂവവേര്, തിപ്പലി, മരമഞ്ഞൾ ഈ പതിനൊന്നു മരുന്നുകളും 12 ഗ്രാം വീതം നല്ലപോലെ പൊടിച്ച് മോരിൽ കലക്കി യുക്തമായ മാത്രയിൽ സേവിക്കുന്നതായാൽ അർശസുകൾ ശമിക്കും.