Skip to content

ഭദ്രാവേരാദി കഷായം

ഭദ്രാവേരാദി കഷായം / ഭദ്രാംശുമത്യാദി കഷായം

Section titled “ഭദ്രാവേരാദി കഷായം / ഭദ്രാംശുമത്യാദി കഷായം”

ഭദ്രാവേരോരിലമൂവിലബലകൾ കരിമ്പീർമ്പനക്കൂമ്പരത്താ
തിക്താവേർ മുന്തിരിങ്ങാ മുളയിലമധുകം കൂവളം തേവതാരം
ഇത്യേഭിർവെന്തനീർ പിബതു ഘൃതമാം വായുവൈഷമ്യമൊക്കെ
നിർത്താം വീർപ്പുന്തഥാ വലിയവിലക്കഞ്ച ഹിധ്മാ ച മാറും
(ചികിത്സാമഞ്ജരി - വാതവ്യാധിചികിത്സ)

ചെറൂളവേര്, ഓരിലവേര്, മൂവിലവേര്, കുറുന്തോട്ടിവേര്, വൻകുറുന്തോട്ടിവേര്, കരിമ്പ്, ഈറമ്പനക്കൂമ്പ്, അരത്ത, കടുകുരോഹിണി, മുന്തിരിങ്ങ, മുളയില, ഇരട്ടിമധുരം, കൂവളവേര്, ദേവതാരം ഇവ പതിനാലും 3.429 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലിയാക്കി പകുതി വീതം രാവിലെയും വൈകിട്ടും നല്കാം. എല്ലാ വാതവികാരങ്ങൾക്കും ഫലപ്രദമായ ഈ കഷായം വയറുവീർപ്പ്, ശക്തിയായ വിലക്കം, ഇക്കിൾ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും.