മൃദ്വീകാദി കഷായം
മൃദ്വീകാചന്ദനോശീരശാരിബാംബുദവാരിഭിഃ
പാക്യം ശീതകഷായം വാ ദാഹജ്വരഹരം പരം
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)
മുന്തിരിങ്ങ, ചന്ദനം, രാമച്ചം, നന്നാറിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, ഇരുവേലി ഇവ ആറും 8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് സന്താപജ്വരത്തിന്ന് ഉത്തമമായ ഒന്നാണ്. ശീതകഷായമായും ഇത് സേവിപ്പിക്കാം.