Skip to content

മുസ്താദി മർമ്മകഷായം

മുസ്തവില്വബലാരാസ്നാ ലോണികാമൃദുകുഞ്ചികാ ധനവല്യേലധാന്യാക ബാകുചീനിംബശാരിബാ
ദുസ്പർശാ ബൃഹതീ ജാതീ പരൂഷകവിഡങ്ഗകം വസുകം മധുകം ദ്രാക്ഷാ ചോചം നാഹീ ത്രിപാദി ച
മണ്ഡൂകപർണീ ശുക്രാഹ്വാ ഗുഞ്ജാ ശുണ്ഠീ ച ജീരകം വിഷ്ണുക്രാന്തീ കുരൂടഞ്ച ലവങ്ഗകുസുമാന്വിതഃ
താലീസപത്ര കാലിങ്ഗം ജ്യോതിഷ്‌മതി സമാംശകൈഃ
കഷായം പായയേദേതത് മൂത്രളം തു വിശേഷതഃ
അസ്ഥിഭംഗം സന്ധിഭംഗം ക്ഷതജന്യവികാരനുത് കടീപൃഷ്ഠഗ്രഹം ചാന്യത് മർമ്മക്ഷോഭഹരം പരം

മുത്തങ്ങാക്കിഴങ്ങ്, കൂവളവേര്, കുറുന്തോട്ടിവേര്, അരത്ത, കൊഴുപ്പ, ഞൊട്ടാഞൊടിയൻ, പൊയ്തലച്ചി, ഏലത്തരി, കൊത്തമ്പാലയരി, കാർകോകിലരി, വേപ്പിൻ തൊലി, നന്നാറിക്കിഴങ്ങ്, കൊടുത്തൂവവേര്, പുത്തരിച്ചുണ്ടവേര്, ജാതിക്ക, പരൂഷകഫലം, വിഴാലരി, താർതാവൽ, ഇരട്ടിമധുരം, മുന്തിരിങ്ങ, ഇലവംഗത്തൊലി, വെള്ളറുക്, നിലമ്പരണ്ട, മുത്തിൾ, ഉഴിഞ്ഞ, കുന്നിവേര്, ചുക്ക്, ജീരകം, വിഷ്ണുക്രാന്തി, വേലിപ്പരുത്തി, കരാമ്പൂ, താലീസപത്രം, കുടകപ്പാലയരി, ചെറുപ്പുന്നയരി ഇവ 34 ഉം 0.653 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് അസ്ഥിഭംഗം, സന്ധിഭംഗം, ക്ഷതജ വികാരങ്ങൾ, അഭിഘാതജ കടിഗ്രഹം, പൃഷ്ഠഗ്രഹം, എല്ലാവിധ മർമ്മവികാരങ്ങൾ എന്നിവയ്ക്ക് ഉത്തമമായ ഒന്നാണ്. കൂടാതെ മൂത്രളവുമാണ്.