Skip to content

സപ്തഛദാദി കഷായം

സപ്തച്ഛദോശീരപടോലമുസ്ത
ഹരീതകീതിക്തകരോഹിണീഭിഃ
യഷ്ട്യാഹ്വരാജദ്രുമചന്ദനൈശ്ച
ക്വാഥം പിബേത് പാകഹരം മുഖസ്യ
(അഷ്ടാംഗഹൃദയം - മുഖരോഗപ്രതിഷേധം)

ഏഴിലംപാലത്തൊലി, രാമച്ചം, പടോലവള്ളി, മുത്തങ്ങാക്കിഴങ്ങ്, കടുക്കാത്തോട്, കടുകുരോഹിണി, ഇരട്ടിമധുരം, കൊന്നത്തൊലി, ചന്ദനം ഇവ ഒൻപതും 5.333 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് മുഖപാകത്തിന്ന് അത്യന്തം ഫലപ്രദമായ ഒന്നാണ്.