കാസാന്തകചൂർണം
ത്രിഫലാവ്യോഷചൂർണഞ്ച സമഭാഗം പ്രകല്‌പയേത്
മധുനാ സഹപാനാത്തു ദുഷ്ടകാസം നിയച്ഛതി
(ഭൈഷജ്യരത്നാവലീ - കാസചികിത്സ)
ത്രിഫലത്തോട്, ത്രികടു ഇവ രണ്ടും 48 ഗ്രാം വീതം നന്നായി പൊടിച്ചു ചേർത്ത് യുക്തമായ മാത്രയിൽ തേൻ ചേർത്തു സേവിക്കുന്നതായാൽ ദുഷ്ടകാസം ശമിക്കും.