ലാക്ഷാദി കഷായം
ലാക്ഷാധാത്രീവരീമോചനാളികേരപ്രസൂനകൈഃ
സിതാഞ്ജനാഭ്യാം സംസിദ്ധം അസ്ഥിസ്രാവേഷു പൂജിതം
(സർവരോഗചികിത്സാരത്നം - അസ്ഥിസ്രാവചികിത്സ)
കോലരക്ക്, നെല്ലിക്കാത്തോട്, ശതാവരിക്കിഴങ്ങ്, ഇലവിൻപശ, തെങ്ങിൻപൂക്കുലയരി ഇവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും പഞ്ചസാരയും അഞ്ജനവും മേമ്പൊടി ചേർത്ത് സേവിച്ചാൽ അസ്ഥിസ്രാവം ശമിക്കും.