ഗർഭരക്ഷാ കഷായം
ഭദ്രാപുനർന്നവദ്രവാക്ഷാ ബലാജീരകഗോക്ഷുരൈ:
ഏഭി: ക്വാഥ: പിബേൽ നിത്യം ഗർഭരക്ഷണമുത്തമം
ചെറൂളവേര്, തവിഴാമവേര്, ഉണക്കമുന്തിരിങ്ങ കുരു നീക്കിയത്, കുറുന്തോട്ടിവേര്, ജീരകം, ഞെരിഞ്ഞിൽ ഇവ ആറും 10 ഗ്രാം വീതം ഒരു ലിറ്റർ വെളളത്തിലിട്ട് കഷായംവെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി ഗർഭരക്ഷിണി ഗുളികയോ, ധാന്വന്തരം ഗുളികയോ ഒന്ന് വീതം ചേർത്ത് പലവട്ടം കഴിക്കുക.