കർകടാദി ചൂർണം
കർകടാതിവിഷാ ശുണ്ഠി ധാതകീ വില്വവാളകം
മുസ్తം മജ്ജാ ച കോലസ്യ മധുനാ സഹ ലേഹയേത്
ഹന്തി ജ്വരമതീസാരം ദുർവാരം ഗ്രഹണീഗദം
ഛർദിം രക്തസ്രുതിം കാസം ശ്വാസം പശ്ചാദ്രുജം തഥാ
(ഭൈഷജ്യരത്നാവലീ - ബാലരോഗചികിത്സ)
കർക്കടകശൃംഗി, അതിവിടയം, ചുക്ക്, താതിരിപ്പൂവ്, കൂവളമജ്ജ, ഇരുവേലി, മുത്തങ്ങാക്കിഴങ്ങ്, ലന്തക്കായമജ്ജ ഇവ എട്ടും 48 ഗ്രാം വീതം നല്ലപോലെ പൊടിച്ചു തേനും ചേർത്ത് സേവിക്കുന്നതായാൽ കുട്ടകൾക്കുണ്ടാകുന്ന ജ്വരം, അതിസാരം, ചികിത്സിച്ചു ഭേദപ്പെടുത്താൻ പ്രയാസമുള്ള ഗ്രഹണീ രോഗം, ഛർദി, രക്തസ്രാവം, കാസം, ശ്വാസം, മൂലത്തിലുണ്ടാകുന്ന വേദന എന്നിവയ്ക്ക് വളരെ പ്രശസ്‌തമായ ഒന്നാണിത്.