ഭാർങ്ഗീപുഷ്കരാദി കഷായം
ഭാർങ്ഗീപുഷ്‌കരദേവദാരുമഗധാഛിന്നാവൃഷാബ്ധൗഷധൈഃ
ക്വാഥോ/യം കഫജജ്വരം സകസനം സശ്വാസപാർശ്വഗ്രഹം
മാന്ദ്യം ജാഠരവഹ്നിജാതമരുചിം നിർമൂലയത്യേവസത്
പക്ത്വാന്നം ക്ഷുധിതോ യഥാ തരുഗണാൻ ഝംഝാമരുദ്വാ യഥാ
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)
ചെറുതേക്കിൻവേര്, പുഷ്‌കരമൂലം, ദേവതാരം, തിപ്പലി, ചിറ്റമൃത്, ആടലോടകവേര്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക് ഇവ എട്ടും ആറു ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലിയാക്കി പകുതി വീതം രാവിലെയും വൈകിട്ടും നല്കുന്നത് ചുമ, ശ്വാസംമുട്ടൽ, പാർശ്വവേദന എന്നിവയോടു കൂടിയ കഫജമായ ജ്വരം, അഗ്നിമാന്ദ്യം മൂലമുണ്ടാകുന്ന അരുചി എന്നിവയെയും, കൊടുങ്കാറ്റിനാൽ വൃക്ഷസമൂഹം നശിക്കുന്നതുപോലെ, വേരോടെ നശിപ്പിക്കും.