ലാജജീരകാദി കഷായം
ലാജജീരകഭൂനിംബവംശപല്ലവപുഷ്‌കരഃ
ബലാശതാഹ്വനിർഗുണ്ഡീദാരുസൈരേയഃ ശതം
തോയം വാതാനുലോമന്യാ മിശ്രം ഗുളികയാ പ്രഗേ
പായയേത് സസിതം ക്ഷൗദ്രയുക്തഞ്ചാശു ശമം വ്രജേത്
(സഹസ്രയോഗം - വാതം)
മലര്, ജീരകം, നിലവേപ്പ്, മുളനാമ്പ്, പുഷ്‌കരമൂലം, കുറുന്തോട്ടിവേര്, ശതകുപ്പ, കരുനൊച്ചിവേര്, ദേവതാരം, കരിങ്കുറുഞ്ഞിവേര് ഇവ പത്തും 4.8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും വാതാനുലോമനങ്ങളായ ഗുളികകളും പഞ്ചസാരയും തേനും മേമ്പൊടി ചേർത്ത് സേവിച്ചാൽ പാർശ്വശൂല ശമിക്കും