Skip to content

ശ്വദംഷ്ട്രാദി കഷായം

ശ്വദംഷ്ട്രാംബുദഭൂനിംബബലാനാഗരപർപടൈ:
പാക്യം പ്രശമയേത് പീതം വാതപിത്തകൃതജ്വരം
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)

ഞെരിഞ്ഞിൽ, മുത്തങ്ങാക്കിഴങ്ങ്, കിരിയാത്ത, കുറുന്തോട്ടിവേര്, ചുക്ക്, പർപടകപ്പുല്ല് ഇവ ആറും 8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് വാതപിത്തജ്വരത്തിന്ന് വിശേഷപ്പെട്ടതാണ്.