കൃഷ്ണാദി ചൂർണം
കൃഷ്ണാമലകശുണ്ഠീനാം ചൂർണം മധുസിതാഘൃതൈഃ
മുഹുർമുഹുഃ പ്രയോക്തവ്യം ഹിക്കാശ്വാസനിബർഹണം
(ഭൈഷജ്യരത്നാവലീ - ഹിക്കാശ്വാസചികിത്സ)
തിപ്പലി, നെല്ലിക്കാത്തോട്, ചുക്ക് ഇവ മൂന്നും 12 ഗ്രാം വീതം നന്നായി പൊടിച്ചു യുക്തമായ മാത്രയിൽ തേനും പഞ്ചസാരയും നെയ്യും ചേർത്ത് സേവിക്കുന്നതായാൽ ഹിക്കാശ്വാസങ്ങൾ ശമിക്കും.