Skip to content

രാമലക്ഷ്മണാദി കഷായം

രാമലക്ഷ്മണസീതാശ്ച രാവണശ്ച വിഭീഷണഃ
ഏതൈഃ ക്വാഥോ ജ്വരം ഹന്തി ഭേദിർ ദീപനപാചനഃ
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)

രാമ/ കടുക്കാത്തോട്, ലക്ഷ്മണ/ ചിറ്റമൃത്, സീതാ/ തിപ്പലി, രാവണ/ ചുക്ക്, വിഭീഷണ/ ത്രികോല്പകുന്ന ഇവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് ജ്വരത്തെ ശമിപ്പിക്കുന്നതോടൊപ്പം വിരേചനകരവും ദീപനപാചനവുമാണ്.