Skip to content

കർകടബീജാദി ചൂർണം

കർകടബീജസിന്ധൂത്ഥത്രിഫലാ സമഭാഗികം
പീതമുഷ്ണാംഭസാ ചൂർണം മൂത്രരോധം നിവാരയേത്
(ഭൈഷജ്യരത്നാവലീ - മൂത്രാഘാതചികിത്സ)

കക്കരിയ്ക്കരു, ഇന്തുപ്പ്, ത്രിഫലത്തോട് ഇവ മൂന്നും 48 ഗ്രാം വീതം നല്ലപോലെ പൊടിച്ചു കൂട്ടിച്ചേർത്ത് യുക്തമായ മാത്രയിൽ ചൂടുവെള്ളത്തിൽ കലക്കി സേവിക്കുക. മൂത്രരോധം ശമിക്കും.