Skip to content

വരീഗോക്ഷുരാദി കഷായം

പിബേദ്വരീം ഗോക്ഷുരകം വിദാരീം ച കശേരുകം
തൃണാഖ്യം പഞ്ചമൂലഞ്ച പാക്യ സമധുശർക്കരം
(സർവരോഗചികിത്സാരത്നം - മൂത്രകൃച്ഛ്രാശ്മരീചികിത്സ)

ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞിൽ, മുതുക്ക്, കുഴിമുത്തങ്ങ, തൃണപഞ്ചമൂലം (കരിമ്പിൻവേര്, ദർഭവേര്, ആറ്റുദർഭവേര്, അമവേര്, കുശവേര്) ഇവ ഒൻപതും 5.333 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും തേനും പഞ്ചസാരയും മേമ്പൊടി ചേർത്തു സേവിക്കുന്നതായാൽ സകലവിധത്തിലുള്ള മൂത്രകൃച്ഛ്രങ്ങളും ശമിക്കും.