ദാഡിമാദി ചൂർണം
ഉത്തമചൂർണം/ദാഡിമാദി ചൂർണം
Section titled “ഉത്തമചൂർണം/ദാഡിമാദി ചൂർണം”ദാഡിമം കൃഷ്ണലവണം ശുണ്ഠീ ഹിങ്ഗ്വമ്ലവേതസം
അപതന്ത്രകഹൃദ്രോഗശ്വാസഘ്നം ചൂർണമുത്തമം
(അഷ്ടാംഗസംഗ്രഹം - ഛർദിഹൃദ്രോഗതൃഷ്ണാ ചികിത്സ)
ഉറുമാമ്പഴത്തോട്, കാരുപ്പ്, കായം, ചുക്ക്, ഞെരിഞ്ഞാമ്പുളി ഇവയഞ്ചും 48 ഗ്രാം വീതം പൊടിച്ചു ചേർത്ത് ചൂർണമാക്കി ഉപയോഗിക്കുന്നത് അപതന്ത്രകം, ഹൃദ്രോഗം, ശ്വാസവികാരം എന്നിവയെ ശമിപ്പിക്കുന്നതിന് ഉത്തമമാണ്.