ഉത്പലാദി ചൂർണം
കന്ദം രക്തോത്പലസ്യാഥ രക്തകാർപാസമൂലകം
കരവീരസ്യമൂലാനി തഥാ രക്തോണ്ഡ്രമൂലകം
ബകുളസ്യ തഥാ മൂലം ഗന്ധമാതൃകജീരകൗ
രക്തചന്ദനകഞ്ചൈവ സമഭാഗാഞ്ച കാരയേത്
തണ്ഡുലോദകസംപിഷ്ടം രക്തമൂത്രായ ദാപയേത്
യോനിശൂലം കടീശുലം കുക്ഷിശൂലഞ്ച നാശയേത്
യോനിശൂലഹരഃ പ്രോക്തഃ ഉത്പലാദിർ ന സംശയഃ
(ഭൈഷജ്യരത്നാവലീ - പ്രദരരോഗചികിത്സ)
ചുവന്നാമ്പൽക്കിഴങ്ങ്, ചെംപരുത്തിവേര്, കണവീരത്തിൻവേര്, ചെമ്പരത്തിവേര്, ഇലഞ്ഞിവേര്, താതിരിപ്പൂവ്, ജീരകം, കരിഞ്ചീരകം, രക്തചന്ദനം ഇവ ഒൻപതും 48 ഗ്രാം വീതം ചൂർണമാക്കി അതിൽ രണ്ടു മാഷപ്രമാണം (2 ഗ്രാം) അരിക്കാടിയിൽ കലക്കി സേവിക്കുന്നതായാൽ രക്തപ്രദരം, രക്തമൂത്രത, യോനിശൂലം, കടീശൂലം, കുക്ഷി ശൂലം എന്നിവ ശമിക്കും.