ബലാസൈരേയകാദി കഷായം
ബലാസൈരേയകാഭീരുപയസ്യാദാരുചന്ദനൈഃ യഷ്ട്യാഹ്വയവിഡങ്ഗൈലാമുസലീകന്ദഗോക്ഷുരൈ: ശാരിബോഗ്രാകണാഭിശ്ച നിര്യൂഹഃ സാധിതഃ പ്രഗേ ഘൃതസൈന്ധവസംയുക്തഃ പീതോ വാക്സ്തംഭനാശനഃ
(സഹസ്രയോഗം - വാതം)
കുറുന്തോട്ടിവേര്, കരിങ്കുറുഞ്ഞിവേര്, ശതാവരിക്കിഴങ്ങ്, അടപതിയൻകിഴങ്ങ്, ദേവതാരം, ചന്ദനം, ഇരട്ടിമധുരം, വിഴാലരി, ഏലത്തരി, നിലപ്പലക്കിഴങ്ങ്, ഞെരിഞ്ഞിൽ, നന്നാറിക്കിഴങ്ങ്, വയമ്പ്, തിപ്പലി ഇവ 3.429 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി നെയ്യും ഇന്തുപ്പും മേമ്പൊടി ചേർത്ത് കാലത്ത് സേവിക്കുകയാണെങ്കിൽ ജിഹ്വാസ്തംഭം ശമിക്കും.