രാസ്നാശിഗ്രുപുനർനവാദി കഷായം
രാസ്നാശിഗ്രുപുനർനവാഗരുശഠീനിർഗുണ്ഡിചവ്യാഗ്രജൈഃ
ചിത്രാഭാർങ്ഗിരസോനസാരിണിനിശാസൈരീയവിശ്വാഗ്നിഭിഃ
നിഷ്ക്വാഥോ ദശമൂലദാരുസഹിതഃ സർവാനിലഘ്ന പരം
ഹന്യാത് പക്ഷവധാപതാനകഹനുസ്തംഭാർദിതാദ്യാമയാൻ
(ചികിത്സാമഞ്ജരി - വാതവ്യാധിചികിത്സ)
മുരിങ്ങാത്തൊലി, തവിഴാമവേര്, അകിൽ, ഏലപ്പൂച്ചെടിക്കിങ്ങ്, കരുനൊച്ചിവേര്, കാട്ടുതിപ്പലിവേര്, ത്രിഫലത്തോട്, ആവണക്കിൻവേര്, ചെറുതേക്കിൻവേര്, വെള്ളുള്ളി, പ്രസാരണി, കരിങ്കുറുഞ്ഞി, ചുക്ക്, കൊടുവേലിക്കിഴങ്ങ്, ദശമൂലം, ദേവതാരം ഇവ പതിനെട്ടും 2.266 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും ആവണക്കെണ്ണ മേമ്പൊടി ചേർത്ത് സേവിക്കുന്നത് എല്ലാവിധ വാതവികാരങ്ങൾക്കും വളരെ ഫലപ്രദമാണ്. ഈ കഷായം പക്ഷവധം, അപതാനകം, ഹനുസ്‌തംഭം, അർദിതം മുതലായ വാതവികാരങ്ങൾക്കും ഉപയോഗപ്രദമാണ്.