കകുഭാദി ചൂർണം
കകുഭത്വക് വചാ രാസ്‌നാ ബലാ നാഗബലാഭയാ
ശടീ പുഷ്കരമൂലഞ്ച പിപ്പലീ വിശ്വഭേഷജം
സർവാണതാനി സഞ്ചൂർണ്യ സർപിഷാ ശാണമാത്രയാ
ഭക്ഷയേത് പ്രാതരുത്ഥായ സർവഹൃദ്രോഗശാന്തയേ
(ഭൈഷജ്യരത്നാവലീ - ഹൃദ്രോഗചികിത്സ)
നീർമരുതിൻ തൊലി, വയമ്പ്, അരത്ത, കുറുന്തോട്ടിവേര്, വള്ളിക്കുറുന്തോട്ടിവേര്, കടുക്കാത്തോട്, ഏലപ്പൂച്ചെടിക്കിഴങ്ങ്, പുഷ്‌കരമൂലം, തിപ്പലി, ചുക്ക് ഇവ പത്തും 48 ഗ്രാം വീതം പൊടിച്ചു ചേർത്ത് ശാണപ്രമാണം വീതം കാലത്ത് വെറും വയറ്റിൽ നെയ് ചേർത്തു സേവിക്കുന്നതായാൽ എല്ലാ ഹൃദ്രോഗങ്ങളും ശമിക്കും.